മ​​ര​​ണം 402; കാ​​ണാ​​മ​​റ​​യ​​ത്ത് 180 പേ​​ർ

ക​​ൽ​​പ്പ​​റ്റ: വ​​യ​​നാ​​ട്ടി​​ലെ പു​​ഞ്ച​​ിരി​​മ​​ട്ടത്ത് ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 380 ആ​​യി. ഇ​​ന്ന​​ലെ ന​​ട​​ന്ന തെ​​ര​​ച്ചി​​ലി​​ൽ സൂ​​ചി​​പ്പാ​​റ​​യി​​ൽ ഒ​​രു മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. ചാ​​ലി​​യാ​​റി​​ൽ​​നി​​ന്ന് ഒ​​രു മൃ​​ത​​ദേ​​ഹ​​വും 10 ശ​​രീ​​ര​​ഭാ​​ഗ​​ങ്ങളും ല​​ഭി​​ച്ചു. ഉ​​രു​​ൾ​​വെ​​ള്ളമൊഴു​​കി​​യ മു​​ണ്ട​​ക്കൈ, ചൂ​​ര​​ൽ​​മ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ തെ​​ര​​ച്ചി​​ലി​​ൽ മൃ​​ത​​ദേ​​ഹ​​മോ ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളോ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

ദു​​ര​​ന്ത​​ഭൂ​​മി​​യി​​ൽ​​നി​​ന്നു ല​​ഭി​​ച്ച​​തി​​ൽ തി​​രി​​ച്ച​​റി​​യാ​​ത്ത മൃ​​ത​​ദേ​​ഹ​​ങ്ങ​​ളി​​ൽ എ​​ട്ടെ​​ണ്ണം മേ​​പ്പാ​​ടി​​ക്ക​​ടു​​ത്ത് പു​​ത്തു​​മ​​ല​​യി​​ൽ സം​​സ്ക​​രി​​ച്ചു. ദു​​ര​​ന്ത​​ഭൂ​​മി​​യി​​ൽ​​നി​​ന്നു കാ​​ണാ​​താ​​യ​​വ​​ർ​​ക്കു​​ള്ള തെ​​ര​​ച്ചി​​ൽ വ​​യ​​നാ​​ട് ഭാ​​ഗ​​ത്ത് പു​​ഞ്ചി​​രി​​മ​​ട്ടം, മു​​ണ്ട​​ക്കൈ, വെ​​ള്ളാ​​ർ​​മ​​ല സ്കൂ​​ൾ പ​​രി​​സ​​രം, ചൂ​​ര​​ൽ​​മ​​ല ടൗ​​ണ്‍, വി​​ല്ലേ​​ജ് ഏ​​രി​​യ, പു​​ഴ​​യു​​ടെ താ​​ഴ്‌വാ​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യാണ് ന​​ട​​ന്ന​​ത്. 180 പേ​​രെ​​യാ​​ണ് ക​​ണ്ടെ​​ത്താ​​നു​​ള്ള​​ത്.

ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ 221 മ​​ര​​ണ​​മാ​​ണ് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ച​​ിട്ടുള്ളത്. 97 പു​​രു​​ഷ​​ന്മാ​​രും 87 സ്ത്രീ​​ക​​ളും 37 കു​​ട്ടി​​ക​​ളും ഇ​​തി​​ലു​​ൾ​​പ്പെ​​ടും. 166 ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. 220 മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും 160 ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളും പോ​​സ്റ്റ്മോ​​ർ​​ട്ടം ചെ​​യ്തു. 71 മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും 132 ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു കൈ​​മാ​​റി. ‌37 മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ നി​​ല​​ന്പൂ​​ർ ഗ​​വ.​​ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്ന് ഏ​​റ്റു​​വാ​​ങ്ങി ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു.