വ​യ​നാ​ട്, വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദുരന്തം;സ്ഥലവും വീടും വീട്ടുപകരണങ്ങളും നൽകും: കെസിബിസി

കോ​ട്ട​യം: വ​യ​നാ​ട്, വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തിന് ഇ​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സ്ഥ​ല​വും വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം ന​ൽ​കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കു​മെ​ന്ന് കെ​സി​ബി​സി.

ദീ​പി​ക​യും കെ​സി​ബി​സി​യും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന ദു​രി​താ​ശ്വാ​സ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് കെ​സി​ബി​സി ജെ​പിഡി​ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ‍്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് വി​പു​ല​മാ​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ മാ​ന​ന്ത​വാ​ടി രൂ​പ​ത ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടും അ​റി​യി​ച്ചു. മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് എ​ട്ടേ​ക്ക​ർ ഭൂ​ര​ഹി​ത​ർ​ക്കാ​യി ന​ൽ​കാ​ൻ ത​യാ​റാ​ണ്. 50 വീ​ടു​ക​ളും നി​ർ​മി​ച്ചു ന​ൽ​കും. കൂ​ടാ​തെ 200 കു​ടും​ബ​ങ്ങ​ൾ​ക്ക് 30,000 രൂ​പ വി​ല​വ​രു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങു​ന്ന കി​റ്റ് ന​ൽ​കു​മെ​ന്നും മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​റി​യി​ച്ചു.

ഭ​വ​ന​ര​ഹി​ത​ർ​ക്കു വീ​ടു​വ​യ്ക്കാ​ൻ ഭൂ​മി ന​ൽ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. വി​ല​ങ്ങാ​ട് 50 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന 14 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക​യും ബാ​ക്കി​യു​ള്ള​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും.

കേ​ര​ള സോ​ഷ‍്യ​ൽ സ​ർ​വീ​സ് ഫോ​റം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. കാ​രി​ത്താ​സ് ഇ​ന്ത‍്യ​യും സം​രം​ഭ​ത്തി​ൽ സ​ഹ​ക​രി​ക്കും. എ​ല്ലാ രൂ​പ​ത​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും കൗ​ൺ​സ​ലിം​ഗ്, കു​ട്ടി​ക​ളു​ടെ വി​ദ‍്യാ​ഭ‍്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജെ​പിഡി​ ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, കെ​എ​സ്എ​സ്എ​ഫ് എ​ക്സി​ക‍്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, ദീപിക എക്‌സി. ഡയറക്ടര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, വി​വ​ധ രൂ​പ​ത​ക​ളു​ടെ സോ​ഷ‍്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.