മ​ല​പ്പു​റം നി​പ മു​ക്തം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റ​​​ത്തെ നി​​​പ പ്ര​​​തി​​​രോ​​​ധം വി​​​ജ​​​യം. ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഡ​​​ബി​​​ള്‍ ഇ​​​ന്‍​ക്യു​​​ബേ​​​ഷ​​​ന്‍ പീ​​​രീ​​​ഡ് ആ​​​യ 42 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി.

സ​​​മ്പ​​​ര്‍​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട 472 പേ​​​രെ​​​യും പ​​​ട്ടി​​​ക​​​യി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. പ്ര​​​ത്യേ​​​ക ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​പ്ര​​​വ​​​ര്‍​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

ആ​​​രോ​​​ഗ്യമ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ യോ​​​ഗം ചേ​​​ര്‍​ന്ന് സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തി. ഡ​​​ബി​​​ള്‍ ഇ​​​ന്‍​ക്യു​​​ബേ​​​ഷ​​​ന്‍ പീ​​​രീ​​​ഡ് ക​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും ജാ​​​ഗ്ര​​​ത തു​​​ട​​​ര​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു. ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ച മു​​​ഴു​​​വ​​​ന്‍ ടീ​​​മി​​​നെ​​​യും മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.