കൽപ്പറ്റ: ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്ന ചൂരൽമല നിവാസുകളുടെ പുനരധിവാസത്തിന് സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുനരധിവാസം സംബന്ധിച്ചുള്ള സർക്കാരിന്റെ തീരുമാനങ്ങൾ പാളിയെന്നും അലംഭാവവും വീഴ്ച്ചയും തുടരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് നിരുത്തരവാദ സമീപനമാണ് ഉണ്ടാവുന്നത്. മന്ത്രിസഭ ഉപസമിതിയെ വയനാട്ടിൽ പിന്നെ കണ്ടിട്ടില്ല. വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ അവലോകന യോഗത്തിൽ തീരുമാനമായത്.
എന്നാൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് മെമ്മോറാണ്ടം സമർപ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.