തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. വലിയതുറ സ്വദേശികളായ കിഷോര്‍ ബാബു, ഹെന്‍ട്രി മോര്‍ച്ച് എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു പ്രധാന ഏജന്റിന്റെ സഹായികളാണ് ഇരുവരും.
ഓരോ പ്രാവശ്യം ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് എത്തിക്കുമ്പോഴും ക്യാരിയര്‍മാര്‍ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും പ്രതിഫലമായി ലഭിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രധാന ഏജന്റിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.