മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും, രാ​ഷ്‌​ട്രീ​യം

എ​ൽ​ഡി​എ​ഫാ​ണോ യു​ഡി​എ​ഫാ​ണോ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ഒ​ളി​സേ​വ ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ലെ ഇ​രു​മു​ന്ന​ണി​ക​ളും. അ​തേ​സ​മ​യം, വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ മു​ന​ന്പം ഇ​ര​ക​ളെ​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യു​മൊ​ക്കെ പി​ന്നി​ൽ​നി​ന്നു കു​ത്തി​യ ര​ണ്ടു മു​ന്ന​ണി​ക​ളും ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്.

മു​ന​മ്പ​ത്തു വ​ന്ന് നീ​തി ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വ​ഖ​ഫി​ൽ തൊ​ട​രു​തെ​ന്നു പ​റ​ഞ്ഞ് പ്ര​മേ​യം പാ​സാ​ക്കി. ജ​ന​കീ​യ​സ​മ​ര​മൊ​ന്നും പ്ര​ശ്ന​മ​ല്ലെ​ന്നും സ്വ​ത്ത് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ്. എ​ങ്കി​ൽ ന​മു​ക്കി​നി രാ​ഷ്‌​ട്രീ​യം പ​റ​യാം; മു​ന​ന്പ​ത്തെ 600 കു​ടും​ബ​ങ്ങ​ളു​ടെ നി​യ​മാ​നു​സൃ​ത സ്വ​ത്ത്, പ്രാ​കൃ​ത നി​യ​മ​ങ്ങ​ൾ​കൊ​ണ്ടും കം​ഗാ​രു കോ​ട​തി​ക​ൾ​കൊ​ണ്ടും ക​വ​ർ​ന്നെ​ടു​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ നെ​റി​കേ​ടി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ സ​മ​യ​മാ​യി.

മു​ന​മ്പ​ത്തെ ക​ണ്ണീ​ർ ഏ​താ​നും കൂ​ടും​ബ​ങ്ങ​ളു​ടേ​തു മാ​ത്ര​മ​ല്ല, ഈ ​രാ​ജ്യ​ത്തു പ​ല​യി​ട​ത്തും സം​ഭ​വി​ച്ചു ​ക​ഴി​ഞ്ഞ ദു​ര​ന്ത​ത്തി​ന്റെ മ​ല​യാ​ള പാ​ഠ​മാ​ണ്. മു​ന​മ്പത്തെ മ​നു​ഷ്യ​ർ ത​നി​ച്ചാ​കി​ല്ല. ഈ ​രാ​ജ്യ​ത്തി​ന്റെ ചു​മ​ലി​ൽ ന​ര​സിം​ഹ​റാ​വു​വി​ന്‍റെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ കെ​ട്ടി​വ​ച്ച ശാ​പ​മാ​ണ് 1995ലെ ​വ​ഖ​ഫ് നി​യ​മം. ഇ​തി​ന്‍റെ 40-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം, ഏ​തെ​ങ്കി​ലും സ്വ​ത്ത് ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് ക​രു​തി​യാ​ൽ നി​ല​വി​ലു​ള്ള ഏ​തു ര​ജി​സ്ട്രേ​ഷ​ൻ ആ​ക്ടിനെ​യും മ​റി​ക​ട​ന്ന് അ​തു സ്വ​ന്ത​മാ​ക്കാം.

ഇ​ട​പെ​ടാ​ൻ ഹൈ​ക്കോ​ട​തി​ക്കു​പോ​ലും പ​രി​മി​ത​മാ​യ അ​ധി​കാ​ര​മേ​യു​ള്ളൂ. വ​ഖ​ഫ് ബോ​ർ​ഡി​നെ​തി​രേ പ​രാ​തി​യു​ള്ള​വ​ർ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളെ സ​മീ​പി​ച്ചു​കൊ​ള്ള​ണം. ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും​മേ​ൽ ഒ​രു സ​ർ​ക്കാ​ർ ന​ട​ത്തി​യ പി​ൻ​വാ​തി​ൽ നി​യ​മം! കോ​ൺ​ഗ്ര​സ് വി​ത​ച്ചു, വ​ഖ​ഫ് കൊ​യ്തു. കൊ​ച്ചി മു​ന​ന്പം വേ​ളാ​ങ്ക​ണ്ണി ക​ട​പ്പു​റ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ എ​ല്ലാ രേ​ഖ​ക​ളു​മു​ള്ള ഭൂ​മി 2019ൽ ​വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ആ​സ്തി പ​ട്ടി​ക​യി​ൽ ഒ​രു​ളു​പ്പു​മി​ല്ലാ​തെ ഉ​ൾ​പ്പെ​ടു​ത്തി.

കേ​സാ​യ​പ്പോ​ൾ, കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്, കു​ടും​ബ​ങ്ങ​ൾ​ക്കു പോ​ക്കു​വ​ര​വ് ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചു. പ​ക്ഷേ, ഇ​തി​നെ​തി​രേ കേ​ര​ള വ​ഖ​ഫ് സം​ര​ക്ഷ​ണ വേ​ദി ന​ൽ​കി​യ അ​പ്പീ​ലി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​അ​നു​വ​ദി​ച്ചു. 95ലെ ​ക​രി​നി​യ​മം വാ​ളാ​യി മാ​റി. സ്ഥ​ല​ത്തി​ന്‍റെ അ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​ണെ​ന്നു കാ​ണി​ച്ച് വ​ഖ​ഫ് ബോ​ർ​ഡ് 2022 ജ​നു​വ​രി 13ന് ​റ​വ​ന്യു​വ​കു​പ്പി​നു നോ​ട്ടീ​സ് കൊ​ടു​ക്കു​ക​യും ചെ​യ്തു.

വ​ഖ​ഫ് നി​യ​മ​മെ​ന്ന വേ​താ​ള​ത്തെ തോ​ളി​ലി​ട്ടു താ​ലോ​ലി​ച്ചു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മു​ന​ന്പം​കാ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ കെ​ട്ടു​ക​ഥ​ക​ൾ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ​യൊ​രൊ​റ്റ കാ​ര്യ​ത്തി​ൽ മാ​ത്രം കോ​ൺ​ഗ്ര​സി​നോ​ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​ർ​പ്പി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് നി​യ​മ​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​മേ​യം പാ​സാ​ക്കി.

ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ, വി​ശ്വാ​സ​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യം, ഫെ​ഡ​റ​ലി​സം, മ​ത​നി​ര​പേ​ക്ഷ​ത, ജ​നാ​ധി​പ​ത്യം, പൗ​രാ​വ​കാ​ശം എ​ന്നി​വ​യി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്‌​ച​യും സാ​ധ്യ​മ​ല്ലെ​ന്നാ​ണ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

കാ​ശു​കൊ​ടു​ത്തു വാ​ങ്ങി​യ ഭൂ​മി​യു​ടെ അ​വ​കാ​ശം ഉ​ട​മ​ക​ളി​ൽ​നി​ന്നു പി​ടി​ച്ചു​പ​റി​ക്കു​ന്ന​വ​രു​ടെ മൗ​ലി​കാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ക്കു​ന്ന ഈ ​നി​യ​മ​സ​ഭ​യി​ൽ മു​ന​ന്പ​ത്തെ മ​നു​ഷ്യ​ർ​ക്കു​ വേ​ണ്ടി ശ​ബ‌്ദി​ക്കാ​ൻ ഒ​രാ​ളു​പോ​ലും…! ഭേ​ദ​ഗ​തി വ​ഖ​ഫ് ബോ​ർ​ഡി​നെ​യും ട്രൈ​ബ്യൂ​ണ​ലു​ക​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​മ​ത്രേ. അ​റ​ബി​ക്ക​ട​ലും അ​വ​കാ​ശ​പ്പെ​ടാ​ൻ മ​ടി​ക്കാ​ത്ത​വ​രു​ടെ അ​വ​കാ​ശം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യ​ല്ല, ഇ​ല്ലാ​താ​ക്കു​ക​യാ​ണു വേ​ണ്ട​ത്.

വ​ഖ​ഫ് ബോ​ർ​ഡി​ൽ ഇ​ത​ര​മ​ത​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​രു​ന്ന​തു​മു​ൾ​പ്പെ​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി​യി​ൽ ഉ​ണ്ടാ​യി​രി​ക്കാം. പ​ക്ഷേ, അ​തൊ​ന്നും വ​ഖ​ഫ് നി​യ​മ​ത്തി​ന്റെ കൊ​ള്ള​സാ​ധ്യ​ത​യേ​ക്കാ​ളും മ​നു​ഷ്യ​വി​രു​ദ്ധ​ത​യേ​ക്കാ​ളും വ​ലു​ത​ല്ല. മു​ന​ന്പ​ത്തെ വീ​ടു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ത്തി​നും മു​ക​ളി​ൽ ച​വി​ട്ടി​പ്പി​ടി​ച്ചി​രി​ക്കു​ന്ന വ​ഖ​ഫ് ഭൂ​ത​ത്തി​ന്‍റെ കാ​ലെ​ടു​ത്തു മാ​റ്റാ​ൻ പ​റ​യാ​ത്ത​വ​രാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

വ​ഖ​ഫ് ബോ​ർ​ഡ് മു​ന​മ്പത്തെ ജ​ന​ങ്ങ​ളോ​ടു ചെ​യ്ത ക്രൂ​ര​ത​യെ എ​തി​ർ​ത്താ​ൽ മു​സ്‌​ലിം​ക​ളെ​ല്ലാം എ​തി​രാ​കു​മെ​ന്നു ക​രു​തു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​ർ ആ ​സ​മു​ദാ​യ​ത്തെ വി​ല കു​റ​ച്ചു കാ​ണു​ക​യാ​ണ്. ഇ​ങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ സ്വ​ത്തു ത​ട്ടി​യെ​ടു​ക്കാ​ൻ മ​റ്റു മ​ത​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ​ക്കും അ​വ​കാ​ശം കൊ​ടു​ത്താ​ൽ എ​ന്താ​കും സ്ഥി​തി?

വ​ഖ​ഫ് നി​യ​മ​ത്തി​ലെ അ​ന്യാ​യ​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (കെ​സി​ബി​സി) ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ന​ന്പ​ത്തു മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തൊ​രി​ട​ത്തും ഈ ​ദു​ർ​വി​ധി​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ആ ​ക​ത്ത്. മു​നമ്പ​ത്തു ​നി​ന്ന് ആ​രെ​യും ഒ​ഴി​പ്പി​ക്കി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഒ​ഴി​പ്പി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​ത​ല്ല, അ​വ​രു​ടെ സ്വ​ന്തം ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ​ക​ൾ​ക്കു​മേ​ൽ കൈ​വ​യ്ക്കാ​ൻ ഒ​രു വ​ഖ​ഫി​നെ​യും അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യാ​ണു വേ​ണ്ട​ത്. കാ​ശു​കൊ​ടു​ത്തു കി​ട​പ്പാ​ടം വാ​ങ്ങി​ച്ചി​ട്ട് വ​ഖ​ഫി​ന്‍റെ ദ​യാ​ദാ​ക്ഷി​ണ്യ​മോ? കേ​ര​ള​ത്തി​ൽ തീ​വ്ര​വാ​ദം ഇ​ഴ​ഞ്ഞു​ക​യ​റി​യ കാ​ല​ത്ത് ക​ണ്ണും പൂ​ട്ടി​യി​രു​ന്ന​വ​ർ അ​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ചു പി​ന്നീ​ടു പു​സ്ത​ക​മെ​ഴു​തു​ന്ന​തു​ പോ​ലെ​യ​ല്ല നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​തം.

വ​ഖ​ഫ് പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ പെ​രു​വ​ഴി​യാ​ക്കു​ന്ന​തി​നു കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ നാ​ളെ കു​റ്റ​ബോ​ധം തീ​ർ​ക്കാ​ൻ പു​സ്ത​ക​മെ​ഴു​തി​യേ​ക്കാം. അ​തു നി​ങ്ങ​ളു​ടെ കാ​ര്യം. മു​ന​മ്പത്തു​കാ​ർ​ക്ക് ഒ​രു പു​സ്ത​ക​മേ​യു​ള്ളൂ. അ​ത​വ​രു​ടെ കി​ട​പ്പാ​ട​ത്തി​ന്റെ ആ​ധാ​ര​മാ​ണ്; ഒ​രു വ​ഖ​ഫി​നും അ​തു കൊ​ടു​ക്കി​ല്ല. ശ​രി​യ​ത്ത് വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന വ​ഖ​ഫ് നി​യ​മം നെ​ഞ്ചോ​ടു ചേ​ർ​ത്തു​ വ​ച്ചു ​കൊ​ണ്ട് അ​തി​ന്റെ ഇ​ര​ക​ളെ ര​ക്ഷി​ക്കാ​മെ​ന്നു വ്യാ​മോ​ഹി​പ്പി​ക്കു​ന്ന ച​തി കേ​ര​ളം തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു.

മു​ന​മ്പ​ത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കുമ്പോ​ൾ, ഇ​ര​ക​ൾ​ക്കും അ​വ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​രും. തീ​വ്ര​വാ​ദം അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടു​കേ​സി​നു മു​ന്പും അ​തി​നു​ശേ​ഷ​വും എ​ന്ന​തു​പോ​ലെ കേ​ര​ള രാ​ഷ്‌​ട്രീ​യം മു​നമ്പ​ത്തി​നു മു​ന്പും അ​തി​നു​ശേ​ഷ​വും എ​ന്നു രേ​ഖ​പ്പെ​ടു​ത്തും. ഭീ​ഷ​ണി​യ​ല്ല, ഇ​ര​ക​ളു​ടെ അ​തി​ജീ​വ​ന രാ​ഷ്‌​ട്രീ​യം.