കോട്ടയം: രണ്ടു കിലോയിലധികം കഞ്ചാവുമായി അതിഥിതൊഴിലാളിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി നാരായൺ നായിക്ക് (35)ആണ് പിടിയിലായത്.
ഇയാൾ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എംജി സർവകലാശാല റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2കിലോ 70ഗ്രാം കഞ്ചാവു കണ്ടെടുത്തു.15 വർഷമായി അതിരമ്പുഴ പ്രദേശത്ത് കോൺക്രീറ്റിംഗ് ജോലികൾ ചെയ്തു വന്നിരുന്ന ആളാണ് പ്രതി.
ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. കഞ്ചാവ് ഇടപാടുകാർ പണം ഗൂഗിൾ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നതെന്ന് പോലീസ് പറഞ്ഞു.