മലപ്പുറം: പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിനെ ബാധിക്കില്ലെന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ്.
ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ഒരു വോട്ടർ എന്ന നിലയിൽ അതെല്ലാവരുടേയും അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വരാജ്.
നിലമ്പൂരില്‍ ആത്മവിശ്വാസം ആകാശത്തോളമുണ്ട്. ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രക്ക് വലിയ പ്രചാരണം നല്‍കിയിട്ടുണ്ടായിരുന്നില്ല. പക്ഷെ, പിന്നിട്ട ഓരോ സ്റ്റേഷനിലും ആളുകള്‍ ആശംസ അറിയിക്കാനെത്തി.
നിലമ്പൂരിലും വലിയ ജനാവലി ഉണ്ടായിരുന്നു. എൽഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പുറമെയും ആളുകളുണ്ടായിരുന്നു. ഇത് ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും എം. സ്വരാജ് പറഞ്ഞു.
മത്സരരംഗത്തേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്നു. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെയെന്നും സ്വരാജ് പറഞ്ഞു.